play-sharp-fill
കോട്ടയം തിരുവഞ്ചൂർ പൂവത്തും മൂട് പാലത്തിലെ ബ്രിഡ്ജ് സ്പാനുകൾക്കിടയിൽ  അപകടകുഴി; ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഇടപെട്ട് അപകടകുഴി അടപ്പിച്ചു

കോട്ടയം തിരുവഞ്ചൂർ പൂവത്തും മൂട് പാലത്തിലെ ബ്രിഡ്ജ് സ്പാനുകൾക്കിടയിൽ അപകടകുഴി; ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഇടപെട്ട് അപകടകുഴി അടപ്പിച്ചു

സ്വന്തം ലേഖിക

കോട്ടയം: തിരുവഞ്ചൂർ പൂവത്തും മൂട് പാലത്തിലെ ബ്രിഡ്ജ് സ്പാനുകൾക്കിടയിൽ രൂപപ്പെട്ട അപകടകുഴി അടച്ചു.

വലിയ കുഴികൾ ടൂ വീലറിനും മറ്റ് വാഹനങ്ങൾക്കും വലിയ അപകട ഭീഷണിയായിരുന്നു. രണ്ട് അപകടങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഇത് പിഡബ്ല്യൂഡി ബ്രിഡ്ജസ് വിഭാഗം എൻഞ്ചിനീയറുടെ ശ്രദ്ധയിൽ പ്പെടുത്തുകയും ഇന്ന് രാവിലെ തന്നെ പരിഹാരം കണമെന്നും അറിയിച്ചിരുന്നു.

ഇന്ന് രാവിലെ പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ എത്തിയതോടെ ജില്ലാ പ്രസിഡന്റും ബിജെപി പ്രവർത്തകരും കോൺട്രാക്ടറുമായി ബന്ധപെടുകയും കുഴി അടയ്പ്പിക്കുകയും ചെയ്തു.

ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി സോബിൻലാൽ, ജില്ലാ ട്രഷറർ ഡോ. ശ്രീജിത്ത്‌ കൃഷ്ണൻ, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ്‌ രാഘവൻ, കൗൺസിലർ സിന്ധു കറുത്തേടം എന്നിവർ ഒപ്പം ഉണ്ടായിരുന്നു.