play-sharp-fill
മണി പറയുന്നു എനിക്ക് കറുപ്പ് നിറമെന്ന്; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’; മുന്‍മന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മണി പറയുന്നു എനിക്ക് കറുപ്പ് നിറമെന്ന്; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’; മുന്‍മന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖകൻ

കോട്ടയം: മണി പറയുന്നു എനിക്ക് കറുപ്പ് നിറമെന്ന്, അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ കറുപ്പ് നിറമാണെന്ന മുന്‍മന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.


‘ഈയിടെ എം.എം.മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ. നല്ല കൃത്യമാണ്. ഇതുപോലുള്ള പാഴ്വാക്ക് പറയുന്നവരുണ്ട്. നമ്മള്‍ അവരെ അവഗണിക്കുക’ തിരുവഞ്ചൂര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കെ റെയില്‍ പദ്ധതി സംബന്ധിച്ച്‌ വലിയ തര്‍ക്കങ്ങളും വിവാദങ്ങളും ആളിക്കത്തുമ്ബോള്‍ ആണ് സര്‍ക്കാരിലെ മന്ത്രി കൂടിയായ സജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നത്.

മന്ത്രി സജി ചെറിയാന് വേണ്ടി കേറി പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റം വരുത്തിയതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെ റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് രേഖകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിക്കൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

മാധ്യമ ചര്‍ച്ചയ്ക്കിടെയാണ് ചില മന്ത്രിമാരുടെ വീടുകള്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ അലൈന്‍മെന്റ് മാറ്റം വരുത്തിയിട്ടുണ്ട് എന്ന ഗുരുതര ആരോപണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ചത്. ആരോപണം തെളിയിച്ചാല്‍ തന്റെ വീട് അടക്കം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എഴുതിയ നല്‍കാമെന്ന് സജി ചെറിയാന്‍ മറുപടി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രേഖകളുമായി ഹാജരായത്.

സജി ചെറിയാന്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയാല്‍ ഇനിയും ശക്തമായ മറുപടി നല്‍കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഏതായാലും ഗുരുതര ആരോപണങ്ങളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ നടത്തിയത്. ഒരു നേതാക്കളുടെ പോലും വീടുകള്‍ കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്നില്ല എന്ന് സമരത്തില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെ തിരുവഞ്ചൂര്‍ ഉന്നയിച്ച ആരോപണം വലിയ ചര്‍ച്ചകള്‍ക്കാണ് ഇടം വെച്ചിരിക്കുന്നത്.