Spread the love

ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണ്ണായകമായ രണ്ടാംഘട്ട ഇറാൻ-യുഎസ് ചർച്ചകള്‍ക്ക് പാകിസ്ഥാനില്‍ തുടക്കമാകുന്നു.

video
play-sharp-fill

ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങള്‍ നാളെയോടെ ഇസ്ലാമാബാദിലെത്തും.

അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നർ എന്നിവർ നയിക്കുന്ന യുഎസ് സംഘവും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ചകളില്‍ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാൻ തങ്ങളുടെ സമാധാന നിർദ്ദേശങ്ങള്‍ ചർച്ചയില്‍ അമേരിക്കയ്ക്ക് കൈമാറുമെന്നാണ് സൂചന. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള വെടിനിർത്തല്‍ ഈ നിർദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ മാത്രമായിരിക്കും എന്നത് ചർച്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

സങ്കീർണ്ണമായ വിഷയങ്ങളില്‍ ഇറാൻ സ്വീകരിക്കുന്ന നിലപാട് മേഖലയിലെ സമാധാന നീക്കങ്ങളില്‍ നിർണ്ണായകമാകും.