Spread the love

കണ്ണൂർ: കണ്ണൂർ കേളകം കണിച്ചാറില്‍ ലഹരിക്ക് അടിമയായ മകൻ അമ്മയെ കൊലപ്പെടുത്തിയത് വാക്കുതർക്കത്തിനൊടുവിലെന്ന് പൊലീസ്.

video
play-sharp-fill

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം. കിടപ്പുമുറിയില്‍ വെച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്.

സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം പൊലീസില്‍ കീഴടങ്ങി. പൊലീസ് സ്റ്റേഷനില്‍ അയല്‍വാസിക്കൊപ്പം സ്‌കൂട്ടറില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ക്രിസ്റ്റി നാട്ടിലെത്തിയത്. ക്രിസ്റ്റി ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.