തിരുവഞ്ചൂരിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു

തിരുവഞ്ചൂരിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു

സ്വന്തം ലേഖകൻ

തിരുവഞ്ചൂർ : മെയ് ഒന്നാം തീയതി കോട്ടയം ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ് തിരുവഞ്ചുർ പതിനഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു.

തിരുവഞ്ചൂർ പോസ്റ്റ് ഓഫീസ്, ലൈബ്രറി ,വെയിറ്റിംഗ് ഷെഡ്ഡുൾ ,ഓട്ടോസ്റ്റാൻഡ് വ്യാപാര സ്ഥാപനങ്ങളുടെ മുൻവശം എന്നിവ സോഡിയം ഹൈപ്പോക്ളോറേറ്റ് അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസി.ജിജി നാകമറ്റം, ഐപ്പ് കിഴക്കനത്ത് ,സാബു കല്ലക്കടമ്പിൽ ,

ശശിധരൻ നായർ കളത്തിൽ, സുരേഷ് കുമാർ മയൂഖം , അനിൽ ബി നായർ ലാവണ്യ, അരൂപ് കോമളവിലാസം, ബിജു പറപ്പള്ളി തുടങ്ങി കോൺഗ്രസ് പ്രവർത്തകർ പ്രദേശത്തിന്റെ വിവിധ മേഖലകളലിലായി ശുചീകരണത്തിൽ പങ്കെടുത്തു .