video
play-sharp-fill
തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകള്‍ക്ക് ഇനി പുതിയ കോഡ്

തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകള്‍ക്ക് ഇനി പുതിയ കോഡ്

തിരുവനന്തപുരം:പുതിയ കോഡുമായി തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകള്‍. പേരുമാറ്റത്തോടൊപ്പം പുതിയ കോഡും ഈ സ്റ്റേഷനുകൾക്ക് ലഭിച്ചു. നേമം തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും നേരത്തേ പേര് മാറ്റിയിരുന്നു. ഇതോടെയാണ് ഈ സ്റ്റേഷനുകൾക്ക് പുതിയ കോഡ് ലഭിച്ചത്.

 

ഇവയുടെ സ്റ്റേഷൻ കോഡുകൾ NEM എന്നത് മാറി TVCS എന്നും KCVL എന്ന കോഡിന് പകരം TVCN എന്നുമാണ് മാറ്റം വരുത്തിയത്. ട്രെയിൻ തിരയൽ, ടിക്കറ്റ് ബുക്കിങ് അടക്കമുള്ള ആവശ്യങ്ങൾക്ക് സ്റ്റേഷൻ കോഡ് അറിഞ്ഞിരിക്കേണ്ടതുണ്ട്.

 

 

കഴിഞ്ഞ ആഗസ്റ്റിലാണ് കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം കേന്ദ്രം അംഗീകരിച്ചത്. രണ്ട് സ്റ്റേഷനുകളുടെയും പേര് മാറ്റണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഏറെ കാലത്തെ ആവശ്യമായിരുന്നു. റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകേണ്ടത്. തുടർന്ന് പേരുമാറ്റത്തിന് സംസ്ഥാന ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെ കൊച്ചുവേളിയെയും നേമത്തെയും സാറ്റലൈറ്റ് ടെർമിനലുകളാക്കി വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പേരുമാറ്റവുമുണ്ടായത്.