play-sharp-fill
തിരുവനന്തപുരം പേരൂർക്കടയിൽ മദ്യപിച്ച്‌ ബഹളമുണ്ടാക്കി ലോ അക്കാദമി വിദ്യാര്‍ത്ഥികളെ വീട് കയറി മര്‍ദിച്ച സംഭവം; സിപിഎം കൗണ്‍സിലറുടെ മകനും സംഘവും അറസ്റ്റിൽ

തിരുവനന്തപുരം പേരൂർക്കടയിൽ മദ്യപിച്ച്‌ ബഹളമുണ്ടാക്കി ലോ അക്കാദമി വിദ്യാര്‍ത്ഥികളെ വീട് കയറി മര്‍ദിച്ച സംഭവം; സിപിഎം കൗണ്‍സിലറുടെ മകനും സംഘവും അറസ്റ്റിൽ

തിരുവനന്തപുരം : പേരൂർക്കടയിൽ വിദ്യാർത്ഥികളെ വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. കുടപ്പനക്കുന്ന് വാര്‍ഡിലെ സി.പി.എം. കൗണ്‍സിലറുടെ മകന്‍ വിഷ്ണു, രാഹുല്‍ എന്നിവര്‍ക്കെതിരേയാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. കൗൺസിലറുടെ മകനാണ് ഒന്നാം പ്രതി വിഷ്ണു. പ്രതികളെ ജാമ്യത്തിൽ വിട്ടു.

ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. അമ്പലംമുക്ക് മണ്ണടി ലെയ്നില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചീത്ത വിളിച്ച്‌ അകത്തുകയറിയ സംഘം വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ കയറി ഒരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. മറ്റുള്ളവര്‍ ചേര്‍ന്ന് ഇവരെ തടയുന്നതും കാണാം.

പേരൂർക്കടയിൽ ഇന്നലെയാണ് ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ വിദ്യാർത്ഥികളെ മർദ്ദിച്ചത്. മൂന്ന് വിദ്യാർഥികൾക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയിൽ കയറിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവർ പൊലീസിന് നൽകിയ മൊഴി. മദ്യപിച്ചെത്തി വിദ്യാർത്ഥികളെ മർദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വീട്ടിൽക്കയറിയുള്ള അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

നിധീഷ്, ആമിന്‍, ദീപു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന പോലീസ് വൈകിപ്പിച്ചെന്നുമാണ് പരാതിക്കാരുടെ ആരോപണം.യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.