തിരുവനന്തപുരത്ത് അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്-റഹീന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്.
തിങ്കളാഴ്ച പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം. ഓട്ടോയില്‍ ഭാര്യ റഹീന, മുജീബിന്റെ അമ്മ എന്നിവരും ഓട്ടോയിലുണ്ടായിരുന്നു.
പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് വഴയില തുരുത്തുംമൂലയില്‍ വെച്ച് ഓട്ടോയുടെ നിയന്ത്രണം നഷ്ടമായി മറിഞ്ഞത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡില്‍ തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പേരൂര്‍ക്കട പൊലീസ് കേസെടുത്തു.
Third Eye News Live
0