തിരുവനന്തപുരം കല്ലറയില്‍ വൃദ്ധ ദമ്പതികൾ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് അയല്‍വാസികള്‍.
സ്വന്തം ലേഖിക
തിരുവനന്തപുരം:വീടിനുളളില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിളയില്‍ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ അയല്‍വാസികളാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും മകനൊപ്പമായിരുന്നു താമസം.
പുതുവത്സരാഘോഷത്തിന് മകൻ സജി വട്ടപ്പാറയിലുളള ഭാര്യയുടെ വീട്ടില്‍ പോയിരുന്ന സമയത്താണ് ദമ്ബതികള്‍ തൂങ്ങിമരിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സജി രാവിലെ കൃഷ്ണൻ ആചാരിയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഫോണില്‍ കിട്ടാതിരുന്നപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. കൃഷ്ണൻ ആചാരിയെ ശുചിമുറിയിലും വസന്തകുമാരിയെ കുളിമുറിയിലായുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവര്‍ക്കും വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒരുമിച്ചേ മരിക്കുകയുളളൂവെന്ന് ദമ്ബതികള്‍ പലപ്പോഴും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പാങ്ങോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.