play-sharp-fill
ഭര്‍ത്താവുമായി തര്‍ക്കം; ഓട്ടോറിക്ഷയില്‍ നിന്ന്  പുറത്തേക്ക് ചാടിയ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

ഭര്‍ത്താവുമായി തര്‍ക്കം; ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു.

ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ്-ഭദ്ര ദമ്പതികളുടെ മകള്‍ സുബിന(20)യ്ക്കാണ് ദാരുണാന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തേക്ക് ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത് ആണ് മരണകാരണം. സുബിനയും ഭര്‍ത്താവ് അഖിലും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സുബിന പുറത്തേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് കരവാരം പാവല്ല മുകളില്‍പ്പുറത്ത് വീട്ടില്‍ അഖിലിനൊപ്പം ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങവെ തോപ്പുവിള ജംക്‌ഷന് സമീപത്തായിരുന്നു സംഭവം.

പരിക്ക് പറ്റിയ സുബിനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.