ഡോക്ടര്‍മാരെ പോലും എടാ മറ്റവനെ എന്ന് അഭിസംബോധന; നേഴ്‌സുമാര്‍ക്ക് നേരെ അശ്ലീലവും; കളിച്ചാല്‍ വിവരം അറിയും എന്ന് യൂണിയന്‍ നേതാക്കളെ പോലും വിരട്ടും; ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പോലും ഇവരെ പേടിയാണ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റിക്കാരായി എത്തുന്നത് രാഷ്ട്രീയ ഗുണ്ടയുടെ അടിമകള്‍

ഡോക്ടര്‍മാരെ പോലും എടാ മറ്റവനെ എന്ന് അഭിസംബോധന; നേഴ്‌സുമാര്‍ക്ക് നേരെ അശ്ലീലവും; കളിച്ചാല്‍ വിവരം അറിയും എന്ന് യൂണിയന്‍ നേതാക്കളെ പോലും വിരട്ടും; ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പോലും ഇവരെ പേടിയാണ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റിക്കാരായി എത്തുന്നത് രാഷ്ട്രീയ ഗുണ്ടയുടെ അടിമകള്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ചൂണ്ടികാട്ടുന്നത് ഇടതു നേതാവിൻ്റെ ഗുണ്ടാപ്രവർത്തനങ്ങളാണ്.

ക്രിമിനലുകളാണ് ഇവിടെ ഈ മാഫിയാ നേതാവിന്റെ പിന്തുണയില്‍ ജോലിക്ക് കയറുന്നത്. സിപിഎം രാഷ്ട്രീയത്തിലെ സ്വാധീനത്തിലാണ് ഇതെല്ലാം നടക്കുന്നത്. ഈ സെക്യൂരിറ്റിക്കാരെ നിയമിച്ചത് മെഡിക്കല്‍ കോളേജിലെ മാഫിയാ നേതാവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എ ടി ആശുപത്രിക്ക് മുമ്ബില്‍ ന്യായ വിലയ്ക്ക് മരുന്ന് നല്‍കിയിരുന്ന മെഡിക്കല്‍ സ്റ്റോര്‍ അടപ്പിച്ച അതേ കരങ്ങളാണ് സെക്യൂരിറ്റിക്കാര്‍ക്ക് പിന്നിലും.സ്ഥലത്തെ പ്രധാന ഇടതു നേതാവായ ഇയാള്‍, അാളുടെ സഹകരണ സ്ഥാപനത്തിന് വേണ്ടിയാണ് എസ് എ ടിയിലെ ന്യായ വില മരുന്ന് കട പൂട്ടിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഈ സംഭവം വിവാദമായെങ്കിലും സര്‍ക്കാര്‍ ഈ മാഫിയാ തലവനെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെയാണ് ഗുണ്ടകളെ സെക്യൂരിറ്റിക്കാരായി നിയോഗിച്ച്‌ ആശുപത്രിയുടെ പൂര്‍ണ്ണ നിയന്ത്രണം ഇയാള്‍ ഏറ്റെടുത്തത്.

കടലാസ് സെക്യൂരിറ്റി കമ്ബനിയെ ഉണ്ടാക്കി സ്വന്തം ഗുണ്ടാ ടിമിലെ ക്രിമിനലുകളെയാണ് ഇയാള്‍ ആശുപത്രിയില്‍ നിയോഗിച്ചത്. ഇതാണ് കൂട്ടിരിപ്പുകാര്‍ക്ക് പോലും മന സമാധാനം ഇല്ലാത്ത അവസ്ഥയുണ്ടാക്കിയത്. ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പോലും ഇവരെ പേടിയാണ്.

ഡോക്ടര്‍മാരെ പോലും എടാ മറ്റവനെ എന്ന് അഭിസംബോധന ചെയ്യുന്ന സെക്യൂരിറ്റിക്കാരുണ്ട്. നേഴ്‌സുമാരെ അശ്ലീല കമന്റും പറയും. കുറച്ചു കാലം മുമ്ബ് യൂണിയന്‍ നേതാവിനെ പോലും മോര്‍ച്ചറിക്ക് അടുത്തുവച്ച്‌ ഇവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. എന്റെ അടുത്ത് കളിച്ചാല്‍ വിവരം അറിയും എന്നായിരുന്നു അന്ന് സെക്യൂരിറ്റിക്കാരന്റെ ആക്രോശം.

അതിനിടെയാണ് കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച വീഡിയോ വൈറലാകുന്നതും. മെഡിക്കല്‍ കോളേജിലെ അറിയപ്പെടുന്ന ഗുണ്ടാ രാഷ്ട്രീയ നേതാവാണ് ഈ സെക്യൂരിറ്റി നിയമനങ്ങള്‍ നടത്തിയിരുന്നതെന്നാണ് വസ്തുത.

പുറത്ത് വന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തിരുന്നു. മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രോഗിയുടെ കൂട്ടിരിപ്പുകാരായ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടും. അവരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി സ്വീകരിക്കാനോ മാറ്റി നിര്‍ത്താനോ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറാകുന്നില്ല എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണം. ക്രിമിനലുകള്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചതും വിവാദമായിട്ടുണ്ട്. ഈ മേഖലയിലെ സിപിഎം പ്രമുഖനായിരുന്നു ജാമ്യം ഉറപ്പാക്കിയത്.