കിൻഫ്ര പാർക്കിലെ സ്ഥാപനത്തിൽ പൊട്ടിത്തെറി ; ആളപായമില്ല, സ്ഥലത്ത് പ്രതിഷേധം
തിരുവനന്തപുരം : തിരുവനന്തപുരത്തെ തുമ്ബ കിൻഫ്ര പാർക്കില്‍ റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആർ.എം.സി എന്ന റെഡിമിക്സ് കോണ്‍ക്രീറ്റ് സ്ഥാപനത്തിന്റെ നിർമാണ പ്ലാന്റിലായിരുന്നു അപകടം.
ഫാക്ടറിയിലെ യന്ത്രഭാഗങ്ങള്‍ തെറിച്ച് ജനവാസ മേഖലയില്‍ വീണു. എന്നാല്‍ അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. റെഡിമിക്സ് പ്ലാന്റിലെ യന്ത്രഭാഗങ്ങളിലൊന്നിന്റെ മേല്‍ മൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫാക്ടറിക്ക് സമീപത്തെ മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. യന്ത്രത്തിന്റെ ഒരു ഭാഗം വീടിന്റെ ജനലില്‍ പതിച്ചപ്പോള്‍ ചില യന്ത്രഭാഗങ്ങള്‍ പരിസരത്തെ റോഡിലേക്കും വീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിലും കോണ്‍ക്രീറ്റ് പൊടി നിറഞ്ഞു. പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0