play-sharp-fill
അവധി ദിവസങ്ങൾ നോക്കി മോഷണം: തിരുവല്ലയിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ

അവധി ദിവസങ്ങൾ നോക്കി മോഷണം: തിരുവല്ലയിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ

 

മാവേലിക്കര: മാവേലിക്കര പുന്നമൂട് ജംഗ്ഷന്  സമീപം ആളില്ലാത്ത വീടുകളിൽ മോഷണം. കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍.

 

തിരുവല്ല സ്വദേശി നസീമ് (52) നെയാണ് ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം.


 

മാവേലിക്കര പുന്നമൂട് ജംഗ്ഷന് കിഴക്ക് പോനകം ഭാഗത്ത് ആളില്ലാത്ത നാലോളം വീടുകളുടെ മുൻവാതിൽ കുത്തിതുറന്ന് പണവും, സ്വർണ്ണവും, വിദേശ കറൻസികളും മോഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിന്നീട് ഇയാളെ തിരുവല്ലയിൽ നിന്നും പിടികൂടുകയായിരുന്നു. കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിരവധി മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.

 

പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയും ആയിരുന്നു. അവധി ദിവസങ്ങളിൽ ഉച്ചയോടെ തിരുവല്ലയിൽ നിന്നും ബസിൽ കയറി തൃശ്ശൂരിൽ ചെന്നിറങ്ങി അവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പോയാണ് മോഷണം നടത്തിയിരുന്നത്. മോഷണം നടത്തി നേരം പുലരും മുൻപ് ബസ് കയറി തിരികെ പോകുന്നതാണ് ഇയാളുടെ രീതി. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.