video
play-sharp-fill
പതിമൂന്നുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു ; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പതിമൂന്നുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു ; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

തിരുവല്ല: പതിമൂന്നുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍.

ഇരവിപേരൂര്‍ പൊടിപ്പാറ പുത്തന്‍പറമ്ബില്‍ വീട്ടില്‍ പി.വി.രാജേഷ് (40) ആണ് പിടിയിലായത്. കഴിഞ്ഞമാസം 25, 26 തീയതികളിലാണ് സംഭവം. പലതവണ പ്രതി പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്തു. ചൈല്‍ഡ്‌ലൈനില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

കുട്ടിക്ക് കൗണ്‍സിലിങ് ലഭ്യമാക്കാന്‍ ശിശുക്ഷേമസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊടിപ്പാറയിലെ വീടിനു സമീപത്തുനിന്നും രാത്രി 11.30 ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തില്‍ എസ്.ഐ. ഐ. ഷിറാസ്, എസ്.സി.പി.ഓ മാരായ പുഷ്പദാസ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.