തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേല്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേല്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ
തിരുവല്ല: ഇടിഞ്ഞില്ലത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി.

നിരേറ്റുപുറം ചക്കുളം മുക്കാട്ടില്‍ വീട്ടില്‍ ശ്രീലാല്‍ (31) ആണ് പിടിയിലായത്. പമ്പ് ജീവനക്കാരനായ വേങ്ങല്‍ സ്വദേശി അഖില്‍ രാജി (31) നാണ് കുത്തേറ്റത്.

ഇടിഞ്ഞില്ലം മണലാടി ഫ്യൂവല്‍സില്‍ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം. കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരനുമായി കലഹിച്ച ശ്രീലാല്‍ പമ്പിന് പുറത്തുപോയി വാഹനത്തില്‍ കരുതിയിരുന്ന കത്തിയെടുത്തു വന്ന് കുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടത്വ, ചങ്ങനാശേരി, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ സ്റ്റേഷനുകളിലായി ശ്രീലാലിനെതിരെ പത്തോളം ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.