തിരുവല്ല – പൊടിയാടി റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപം വാഹനാപകടം; നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു
സ്വന്തം ലേഖിക
തിരുവല്ല: തിരുവല്ല – പൊടിയാടി റോഡിലെ മാർക്കറ്റ് ജംഗ്ഷന് സമീപം വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിൽ പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു.
കാവുംഭാഗം മുരളീധരം വീട്ടിൽ വി കെ മുരളീധരന്റെ ഉടമസ്ഥതത്തിലുള്ള കാറിന് പിന്നിലാണ് അമ്പലപ്പുഴയിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സി ബസ് ഇടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പോലീസ് എത്തിയാണ് നീക്കിയത്.
ആർക്കും പരിക്കില്ല.
സംഭവം സംബന്ധിച്ച് മുരളീധരൻ തിരുവല്ല പോലീസിൽ പരാതി നൽകി.
Third Eye News Live
0