തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രോത്സവം; ജനുവരി 14ന് കൊടിയേറ്റ്

തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രോത്സവം; ജനുവരി 14ന് കൊടിയേറ്റ്

കോട്ടയം: തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രോത്സവം 14ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കും.

14ന് വൈകിട്ട് 7ന് കണ്ഠരര് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്. പ്രശസ്ത സംഗീതജ്ഞൻ ടി.എൻ കൃഷ്ണയുടെ സംഗീതകച്ചേരി, ഡോ.മേതില്‍ ദേവികയുടെ മോഹിനിയാട്ടം, മട്ടന്നൂര്‍ ശങ്കരൻ കുട്ടിയുടെ നേതൃത്വത്തില്‍ ട്രിപ്പിള്‍ തായമ്ബക, ആലപ്പുഴ റെയ്ബാൻ കോട്ടയം ധ്വനി മ്യൂസിക് ഗാനമേള , മേജര്‍സെറ്റ് കഥകളി നൃത്തന‌ൃത്തങ്ങള്‍, ഉത്സവബലി, മഹാപുഷ്പാഭിഷേകം, ആറാട്ട് ഘോഷയാത്ര, മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.

20ന് പള്ളിവേട്ട കാര്‍ത്തിക വിളക്കായി ആഘോഷിക്കും. 19ന് സാംസ്കാരിക സമ്മേളനം സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന് സ്വീകരണവും മട്ടന്നൂര്‍ ശങ്കരൻകുട്ടിക്ക് പുരസ്ക്കാരവും നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ, സുരേഷ് കുറുപ്പ്, ടി.എൻ.ഗണേഷ്, എന്നിവര്‍ സംബന്ധിക്കും. കെ.മഹാദേവൻ (ക്ഷേത്രോപദേശകസമിതി പ്രസിഡ‌ന്റ്) ജനറല്‍ കണ്‍വീനര്‍ ആര്‍.വേണുഗോപാല്‍, സെക്രട്ടറി കെ.എ അശോകൻ എന്നിവരടങ്ങുന്ന കമ്മിറ്റി ഉത്സവത്തിന് നേതൃത്വം നല്‍കും.