അപകടാവസ്ഥയിലായ തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് ഉടൻ പൊളിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കണം:  ഹൈക്കോടതി

അപകടാവസ്ഥയിലായ തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് ഉടൻ പൊളിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കണം: ഹൈക്കോടതി

സ്വന്തം ലേഖിക

തിരുനക്കര: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിന് ഉടൻ നടപടികൾ സ്വീകരിച്ച് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്.

അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് 2020- ൽ നല്കിയ പൊതുതാല്പര്യ ഹർജിയിലെ ഹൈക്കോടതി ഉത്തരവ് ഒന്നര വർഷമായിട്ടും കോട്ടയം നഗരസഭ നടപ്പാക്കിയില്ലെന്ന് കാണിച്ച് വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയൻ നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊളിക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാനാണ് ഹൈക്കോടതി നഗരസഭയ്ക്ക് നിർദ്ദേശം നല്കിയിരിക്കുന്നത്. കേസ് ജൂലൈ 29 ന് വീണ്ടും പരിഗണിക്കും.