play-sharp-fill
തിരുനക്കരയുടെ ആവേശപൂരം പരിസമാപ്തിയിലേക്ക്; വർണശോഭയേകി കുടമാറ്റം;  111 കലാകാരന്മാരുടെ വാദ്യമേളത്തിൽ ലയിച്ച് പതിനായിരങ്ങൾ

തിരുനക്കരയുടെ ആവേശപൂരം പരിസമാപ്തിയിലേക്ക്; വർണശോഭയേകി കുടമാറ്റം; 111 കലാകാരന്മാരുടെ വാദ്യമേളത്തിൽ ലയിച്ച് പതിനായിരങ്ങൾ

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കരയുടെ സ്വന്തം കൊമ്പന്‍ തിരുനക്കര ശിവന്‍ മഹാദേവന്റെ തിടമ്പേറ്റി എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്.


പടിഞ്ഞാറന്‍ ചേരുവാരത്ത് തിരുനക്കര ശിവനും കിഴക്കന്‍ ചേരുവാരത്ത് ചിറക്കല്‍ കാളിദാസനുമാണ് തിടമ്പേറ്റിയിരിക്കുന്നത്. നെറ്റിപ്പട്ടം കെട്ടിആയിരക്കണക്കിന് ആരാധകരുടെ ആവേശത്തിന്റെ മധ്യത്തിലൂടെയാണ് തിരുനക്കരയുടെ കൊമ്പന്‍ മഹാദേവന്റെ സ്വര്‍ണത്തിടമ്പുമായി മൈതാന മധ്യത്തിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ കൊമ്പനും കടന്ന് വരുമ്പോള്‍ ആവേശത്തോടെ ആര്‍പ്പുവിളികളുമായാണ് ആരാധകര്‍ സ്വീകരിച്ചത്. 111 കലാകാരന്മാരുടെ ഒപ്പം സിനിമാതാരം ജയറാമിന്റെ സ്‌പെഷ്യല്‍ പഞ്ചാരി മേളവും ആരവത്തിൻ്റെ മാറ്റ് കൂട്ടി. മഹാദേവന്റെ തിരുമുറ്റത്തെ കുടമാറ്റവും ഉത്സവത്തിൻ്റെ പകിട്ട് വർദ്ധിപ്പിച്ചു.