play-sharp-fill
തിരുനക്കര മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് ഒന്ന് മുതൽ; ലോഗോ പ്രകാശനം സഹകരണ മന്ത്രി  വി എൻ വാസവൻ നിർവ്വഹിച്ചു

തിരുനക്കര മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് ഒന്ന് മുതൽ; ലോഗോ പ്രകാശനം സഹകരണ മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് ഒന്ന് മുതൽ നടക്കും.

തിരുനക്കര പുരം ലോഗോ പ്രകാശനം ഇന്ന് രാവിലെ സഹകരണ മന്ത്രി വി എൻ വാസവൻ ജോസ്കോ ഗ്രുപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബാബു എം ഫിലിപ്പിന് നൽകി പ്രകാശനം നിർവ്വഹിച്ചു.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി സി ​ഗണേഷ്, ഡോ. വിനോദ്, ടി. എൻ ഹരികുമാർ, ജയൻ തടത്തുംകുഴി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനര് ശിവരാത്രി മഹോത്സവത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം, അഭിഷേകം. ജലധാര, ക്ഷീരധാര, നവകം, കളഭാഭിഷേകം, ചതുശ്ശത നിവേദ്യം.

വൈകിട്ട് ആറു മുതൽ ഏഴു വരെ ദീപാരാധന, ചുറ്റുവിളക്ക്.വൈകിട്ട് ഏഴു മുതൽ രാത്രി ഒൻപതു വരെ തിരുനക്കര മഹാദേവന്റെ സ്വയംഭൂദർശനം. രാത്രി ഒൻപതു മുതൽ ഘൃതധാര. തുടർന്നു കോട്ടയം ബ്രാഹ്മണ സമൂഹത്തിന്റെ രുദ്രജപം. രാത്രി 12 ന് ശിവരാത്രി വിളക്കിന് എഴുന്നെള്ളിപ്പും നടക്കും