തിരുനക്കര ശിവന് ഇനി ക്യാമറയുടെ സുരക്ഷ: ചെങ്ങളത്ത് ഇനി ആനത്തറയൽ വെളിച്ചം നിറയും; കൊമ്പന് കനത്ത സുരക്ഷയുമായി ദേവസ്വം ബോർഡ്; തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയിലെ നിർദേശങ്ങൾ നടപ്പാകുന്നു

തിരുനക്കര ശിവന് ഇനി ക്യാമറയുടെ സുരക്ഷ: ചെങ്ങളത്ത് ഇനി ആനത്തറയൽ വെളിച്ചം നിറയും; കൊമ്പന് കനത്ത സുരക്ഷയുമായി ദേവസ്വം ബോർഡ്; തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയിലെ നിർദേശങ്ങൾ നടപ്പാകുന്നു

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവന് ഇനി ക്യമറയുടെ സുരക്ഷയും, രാത്രിയിൽ പോലും വെളിച്ചത്തിന്റെ സംരക്ഷണവും. തിരുനക്കര ശിവനെ കെട്ടുന്ന ചെങ്ങളത്തുകാവിലെ ആനപ്പറമ്പിലാണ് ഇനി ക്യാമറയുടെ സുരക്ഷയുണ്ടാകുക. ഇത് കൂടാതെ ആനയെ തളയ്ക്കുന്ന പറമ്പ് മുഴുവൻ ഇനി പ്രകാശം തെളിയുകയും ചെയ്യും.

തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊമ്പൻ ശിവന് നേരെ ഗൂണ്ട സംഘത്തിന്റെ ആക്രമണം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ആനയെ മതിയായ സുരക്ഷയില്ലാതെയാണ് തിരുനക്കര മഹാദേവക്ഷേത്രത്തിൽ പാർപ്പിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആനയെ മതിയായ സുരക്ഷയില്ലാതെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് തേർഡ് ഐ ന്യൂസ് ലൈവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയും നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് ക്ഷേത്രം ഉപദേശക സമിതിയും, ദേവസ്വം ബോർഡും ചേർന്ന് ആനയ്ക്കു സുരക്ഷ ഒരുക്കാൻ തീരുമാനിച്ചത്. ദേവസ്വം ബോർഡ് ചെങ്ങളത്തു കാവിൽ ലൈറ്റ് സ്ഥാപിക്കുമ്പോൾ, ക്ഷേത്രം ഉപദേശക സമിതിയാണ് ഇവിടെ ക്യാമറ സ്ഥാപിക്കുന്നത്. ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ചിലവ് ദേവസ്വം ബോർഡ് വഹിക്കും. ഇവിടെ സ്ഥാപിക്കുന്ന ക്യാമറയുടെ കൺട്രോൾ യൂണിറ്റ് തിരുനക്കര ക്ഷേത്രത്തിലെ മാനേജരുടെ മുറിയിൽ ലഭിക്കും. 24 മണിക്കൂറും ആനയ്‌ക്കൊപ്പം പാപ്പാന്മാരും ഇവിടെ ഉണ്ടാകും. മാറി മാറി ആളുകൾ ഉണ്ടാകണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ആനയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചെങ്ങളം ക്ഷേത്രത്തിലെ ജീവനക്കാർക്ക് ആനയുടെ പ്രത്യേക ചുമതലകളും നൽകിയിട്ടുണ്ട്.