തിരുനക്കരയിൽ സീബ്രാലൈനുകൾ ഇല്ല; കാൽ നടയാത്രക്കാർ ദുരിതത്തിൽ; ജോസ്കോ ജൂവലറിക്ക് മുൻപിലും; പബ്ളിക് ലൈബ്രറിക്ക് മുൻപിലുമുണ്ടായിരുന്ന സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് മാസങ്ങൾ; സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ റോഡ് മുറിച്ച് കടക്കുന്നത് ജീവൻ പണയം വെച്ച്; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കരയിലെ സീബ്രാലൈനുകൾ മാഞ്ഞതിനാൽ കാൽ നടയാത്രക്കാർ ദുരിതത്തിൽ.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാ​ഗമയാ ഗാന്ധി സ്ക്വയറിന് സമീപത്തെ ജോസ്കോ ജൂവലറിക്ക് മുൻപിലും പബ്ളിക് ലൈബ്രറിക്ക് മുൻപിലുമുള്ള സീബ്രാലൈനുകളാണ് മാഞ്ഞ് പോയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ബസ്സ്സ്റ്റാൻഡിലേക്കും, ക്ഷേത്രത്തിലേക്കും, ചന്തക്കവല, പുളിമൂട് ജംങ്ഷൻ, പോസ്റ്റ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം കാൽ നടയാത്രക്കാർ ധാരാളമായി സഞ്ചരിക്കുന്ന നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാ​ഗമാണിവിടം.

ഇവിടെയാണ് ഇത്തരത്തിൽ മാസങ്ങളായി സീബ്രാലൈനുകൽ മാഞ്ഞിരിക്കുന്നത്.

കുട്ടികൾ മുതൽ വൃദ്ധരായവരുൾപ്പെടെ നിരവധി ആളുകൾ ദിനംപ്രതി പല ആവശ്യങ്ങൾക്കായി റോഡ് മുറിച്ചു കടക്കുന്ന പ്രദേശമാണിവിടം. പലപ്പോഴും സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ ഡ്രൈവർമാർ വേ​ഗത കുറയ്ക്കാതെ എത്തുന്നു.

ഇതുമൂലം പലപ്പോഴും കാൽ നടയാത്രക്കാരെ വാഹനങ്ങൾ തട്ടുന്നതും നിത്യ സംഭവമാണ്.