തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം; മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സമ്മേളനത്തിൽ പങ്കെടുത്ത് നിർദേശങ്ങൾ നൽകി. വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പോലീസും എക്സൈസും സംയുക്ത പരിശോധന നടത്താനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും മന്ത്രി നിർദേശം നൽകി. 21-ന് വൈകീട്ട് നടക്കുന്ന പൂരത്തിന് 22 ആനകളെ എഴുന്നള്ളിക്കും. പൂരദിവസം കോട്ടയം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അനുവദിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലത്തെ ബാരിക്കേഡുകളുടെ വലുപ്പം കൂട്ടണമെന്നും എം.എൽ.എ. പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, മുഖ്യ രക്ഷാധികാരി ഡോ. വിനോദ് വിശ്വനാഥൻ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.സി. ഗണേഷ്, ജനറൽ കോ-ഓർഡിനേറ്റർ ടി.സി. രാമാനുജം, സെക്രട്ടറി അജയ് ടി. നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. മീര, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ.മനോജ്‌കുമാർ, വെസ്റ്റ് പോലീസ് എസ്.എച്ച്.ഒ. പ്രശാന്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.