തിരുനക്കരയിലും എത്തി ഭാരത് അരി; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന്റെ ഭാരത് അരിയുടെ വിതരണം കോട്ടയം നഗരത്തിലും

തിരുനക്കരയിലും എത്തി ഭാരത് അരി; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന്റെ ഭാരത് അരിയുടെ വിതരണം കോട്ടയം നഗരത്തിലും

കോട്ടയം : വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഭാരത് അരിയുടെ വിതരണം കോട്ടയം നഗരത്തിലും നടന്നു. രാവിലെ 7 മണിയോടെ എത്തിച്ച 10 കിലോയുടെ ആയിരം ചാക്ക് പൊന്നി അരിമണിക്കൂറുകൾ കൊണ്ട് വിറ്റുതീർന്നു. കിലോക്ക് 29 രൂപ പ്രകാരം ചാക്കൊന്നിന് 290 രൂപയാണ് ഉപഭോക്താക്കൾ നൽകേണ്ടത്. ഒരാൾക്ക് മൂന്ന് ചാക്ക് അരി വരെ നൽകിയിരുന്നു. തിരുനക്കര പഴയ ഷോപ്പിങ് കോംപ്ലെക് മൈതാനിയിൽ BJP മധ്യമേഖല വൈസ് പ്രസിഡണ്ട് ടി.എൻ. ഹരികുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭപാർലമെൻ്റി പാർട്ടി ലീഡർ വിനു ആർ മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജയ ടീച്ചർ, ബിജു , ബി ജെ പി നേതാക്കളായ VP മുകേഷ്,ഹരികിഴക്കേക്കുറ്റ്, വിദ്യ, സിന്ധു, ഹരിക്കുട്ടൻ, ധനപാലൻ, DL ഗോപി എന്നിവർ വിതരണത്തിന് നേതൃത്ത്വം നൽകി