തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; തെരുവ് ചിത്രകാരന്റെ പണം വാരിയെടുത്ത് യുവാവ് മുങ്ങി; പിച്ച ചട്ടിയിലും കൈയ്യിട്ട് വാരുന്ന നഗരത്തിലെ ദ്രോഹികള്‍

തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; തെരുവ് ചിത്രകാരന്റെ പണം വാരിയെടുത്ത് യുവാവ് മുങ്ങി; പിച്ച ചട്ടിയിലും കൈയ്യിട്ട് വാരുന്ന നഗരത്തിലെ ദ്രോഹികള്‍

സ്വന്തം ലേഖകന്‍

കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. നഗരത്തിലെ തെരുവ് ചിത്രകാരന്റെ പണം വാരിയെടുത്ത് യുവാവ് മുങ്ങി. ഇന്ന് രാവിലെ തിരുനക്കരയിലാണ് സംഭവം. കരിയും പച്ചിലയും ഉപയോഗിച്ച് ഭിത്തിയിലും നിലത്തും ചിത്രം വരച്ച് ഉപജീവനം നടത്തുന്നയാളെയാണ് സാമൂഹ്യ വിരുദ്ധന്‍ കബളിപ്പിച്ചത്.

റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തും മറ്റും ചിത്രം വരച്ച് ജനശ്രദ്ധ നേടിയ ആളായിരുന്നു ഇദ്ദേഹം. മറ്റുള്ളവര്‍ പ്രോത്സാഹനമായി നല്‍കുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഇയാള്‍ കഴിഞ്ഞുകൂടിയിരുന്നത്. അത്തരത്തില്‍ കയ്യിലുണ്ടായിരുന്നു തുകയാണ് യുവാവ് വാരിയെടുത്ത് മുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ക്രിമിനലുകളെ കുറിച്ച് തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിലുകളില്‍ നിന്നും മോചിതരായ ക്രിമിനല്‍ സ്വഭാവമുള്ളവരും പിടിച്ച് പറിക്കാരുള്‍പ്പെടെയുള്ള പൊതുശല്യക്കാരും നഗരത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ അലഞ്ഞ് നടക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാര്‍ക്ക് ഇവര്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.