തിരുനക്കരയിൽ ഇന്ന് ആറാട്ട്: വൈകുന്നേരം സംഗീത കച്ചേരിയും സോപാന സംഗീതവും.
കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് . രാവിലെ 7ന് ആറാട്ടു കടവിലേക്ക് എഴുന്നെള്ളിപ്പ് പുറപ്പെട്ടു., 11ന് നടന്ന ആറാട്ടുസദ്യയിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു.
വൈകുന്നേരം 4ന് ഫൈൻ ടോൺ മ്യൂസിക് അക്കാദമി അമ്പിളി ഉമേഷിൻ്റേയും സംഘത്തിൻ്റേയും
സംഗീതക്കച്ചേരി, 5ന് വളയപ്പെട്ടി എ.ആർ. സുബ്രഹ്മണ്യം (തവിൽ), തിരുകൊള്ളൂർ ഡി. ബാലാജി, കടങ്ങന്നൂർ കെ. ശിലമ്പരശൻ എന്നിവരുടെ നാദസ്വരകച്ചേരി എന്നിവ നടക്കും.
രാത്രി 8.30ന് നടക്കുന്ന സമാപനസമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് റ്റി.സി. ഗണേഷ് അദ്ധ്യക്ഷത വഹിക്കും. കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധു സമ്മേളനം ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
10ന് ചിന്മയ സിസ്റ്റേഴ്‌സ് ചെന്നൈ രാധിക ആൻഡ് ഉമയുടെ ആറാട്ട് കച്ചേരി, വെളുപ്പിന് ഒന്നിന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം, 1.30ന് ആറാട്ട് എതിരേല്‌പ്പ്, ദീപക്കാഴ്‌ച, 5ന് കൊടിയിറക്കുന്നതോടെ ഉത്സവപരിപാടികൾ സമാപിക്കും.