play-sharp-fill
അവസാനത്തെ ഭാഗവുംപൊളിച്ചു.. 2023 പോയപ്പോൾ തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സും ഓർമയായി:

അവസാനത്തെ ഭാഗവുംപൊളിച്ചു.. 2023 പോയപ്പോൾ തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സും ഓർമയായി:

സ്വന്തം ലേഖകൻ

കോട്ടയം: 2023 കടന്നുപോയപ്പോൾ കോട്ടയത്തിന്റെ അഭിമാനമായിരുന്ന തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് ഇല്ലാതായി.
2023 ഡിസംബർ 31 – ന് ബസ് സ്റ്റാന്റ് കെട്ടിടം പൊളിക്കൽ പൂർത്തിയായി. രണ്ടു ദിവസത്തിനകം കരാറുകാരൻ പണിക്കാരുമായി മടങ്ങും കേരളത്തിലെ എറ്റവും വലിയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് ആയിരുന്നു . അക്ഷരനഗരിയായ കോട്ടയത്തിന്റെ അഭിമാനമായിരുന്ന, തിരുനക്കര ബസ് സ്റ്റാൻഡ്‌ കോംപ്ലക്സിന്റെ അവസാനത്തെ ഭാഗം പൊളിച്ചത് 2023 ഡിസംബർ 31 നാണ് എന്നതു യാദൃശ്ചികം.

1953 – 56 ൽ നഗരസഭ ചെയർമാൻ ആയിരുന്ന കെ.എൻ. ശ്രീനിവാസ അയ്യർ എന്ന കൈതാരം സ്വാമിയുടെ ആശയമായിരുന്നു തിരുനക്കര ബസ് സ്റ്റാൻഡ്‌ കോംപ്ലക്സ്.1956ൽ കല്ലിട്ട് 1973ൽ പൂർത്തീകരിച്ച ഈ കോംപ്ലക്സിൽ ചെറുതും വലുതുമായ 9 കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. നഗരസഭയുടെ ജൂബിലി സ്മാരകം പണിയുന്നതിനു വേണ്ടിയാണ്, ബാർ ഹോട്ടൽ നടത്തിയിരുന്ന സി ബ്ലോക്ക്‌ ഒഴിച്ചു ബാക്കി 8 കെട്ടിടങ്ങളും ബലക്ഷയം ആരോപിച്ച് പൊളിച്ചു നീക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ കെട്ടിടത്തിന്റെ ഡിപി ആർ തയാറാക്കുന്നതിനു ബഡ്ജറ്റിൽ 75 ലക്ഷം രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്. ഏതായാലും കെട്ടിടം പൊളിച്ചതോടെ ഇവിടെ വ്യാപാരം ചെയ്തിരുന്ന 42 വ്യാപാരികളും കടകളിൽ ജോലിചെയ്തു കുടുബം നടത്തിയിരുന്ന 250 ഓളം ജോലിക്കാരും കഴിഞ്ഞ 15 മാസങ്ങളായി മറ്റു ജീവിതമാർഗം കണ്ടെത്താനാവാതെ വിഷമിക്കുന്നു.

നഗര ഭരണാധികാരികൾ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. പകരം സംവിധാനം ഒരുക്കാൻ ഇതുവരെ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല.