തിരുനക്കര ക്ഷേത്രത്തിനുള്ളിൽ മാലിന്യങ്ങൾ കുന്നു കൂടി: മാലിന്യ സംസ്‌കരണ പ്ലാന്റ് തുരുമ്പടിച്ചു നശിക്കുന്നു; നിരവധി ജീവനക്കാരുണ്ടായിട്ടും മാലിന്യം സംസ്‌കരിക്കാൻ നടപടിയില്ല

തിരുനക്കര ക്ഷേത്രത്തിനുള്ളിൽ മാലിന്യങ്ങൾ കുന്നു കൂടി: മാലിന്യ സംസ്‌കരണ പ്ലാന്റ് തുരുമ്പടിച്ചു നശിക്കുന്നു; നിരവധി ജീവനക്കാരുണ്ടായിട്ടും മാലിന്യം സംസ്‌കരിക്കാൻ നടപടിയില്ല

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിനുള്ളിൽ വൻ തോതിൽ മാലിന്യങ്ങൾ കുന്നു കൂടുന്നു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിനു സമീപമാണ് മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്. പരിശുദ്ധമായ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലാണ് മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. തിരുനക്കര ശിവൻ ആനയുടെ പനമ്പട്ടയുടെയും അടക്കമുള്ള മാലിന്യങ്ങളാണ് കൂടിക്കിടക്കുന്നത്.
തിരുനക്കര മഹാദേവക്ഷേത്രത്തിനുള്ളിൽ ഇത്തരത്തിൽ വൻതോതിൽ മാലിന്യങ്ങൾ കൂടിക്കിടക്കുകയാണ്.

ആറു മാസത്തിനു മുകളിലുള്ള മാലിന്യങ്ങൾ ക്ഷേത്രത്തിനുള്ളിൽ കൂടിക്കിടക്കുന്നുണ്ട്. ഈ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും, ക്ഷേത്രം വൃത്തിയായി സൂക്ഷിക്കുന്നതിനുമായി നിരവധി ജീവനക്കാർ ക്ഷേത്രത്തിലുണ്ട്. എന്നാൽ, ഇവരൊന്നും ഈ മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തിൽ കൃത്യമായി ശ്രദ്ധ പുലർത്തുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ ക്ഷേത്രത്തിലെ ആനക്കൊട്ടിലിനു സമീപം കൂടിക്കിടക്കുന്ന മാലിന്യം വ്യക്തമാക്കുന്നത്.
ഇതിനു സമീപത്ത് മാലിന്യ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് നിലവിലുണ്ട്. എന്നാൽ, കൃത്യമായി ഉപയോഗിക്കാത്തതിനാൽ ഈ മാലിന്യ പ്ലാന്റ് തുരുമ്പ് പിടിച്ച് തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ഒരു ഭാഗത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിൽ കടുത്ത അമർഷത്തിലാണ് ഭക്തർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group