2022ന് വിട…!  പ്രതീക്ഷകളുടെ പൊന്‍പുലരി പിറന്നു;  പുതുവര്‍ഷത്തെ വരവേറ്റ് ലോകം; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ….!

2022ന് വിട…! പ്രതീക്ഷകളുടെ പൊന്‍പുലരി പിറന്നു; പുതുവര്‍ഷത്തെ വരവേറ്റ് ലോകം; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ….!

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ നിഴല്‍വീണ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദീപാലങ്കാരങ്ങളുടെയും കരിമരുന്ന് പ്രയോഗങ്ങളുടെയും അകമ്പടിയോടെ ആഘോഷലഹരിയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന് പുതുവത്സരാശംസകൾ….!

പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ലോകത്ത് ആദ്യം പുതുവര്‍ഷം പിറന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ടോംഗോ, സമോവ ദ്വീപുകളിലും 2023 പിറന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂസിലാന്‍ഡിലെ ഓക്‌ലന്‍‌ഡ് നാലരയോടെ 2023നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി.
ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ഓക്‌ലന്‍ഡ് 2023നെ വരവേറ്റു.

ആസ്ട്രേലിയയിലെ സിഡ്നിയില്‍ വൈകിട്ട് സിഡ്നി ഓപ്പറ ഹൗസ് പരിസരങ്ങളില്‍ നടന്ന വെടിക്കെട്ടിന് ലക്ഷങ്ങള്‍ സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങലും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് പുതുവര്‍ഷാഘോഷം നടക്കുന്നത്.

ആഘോഷങ്ങള്‍ നിയന്ത്രണം വിടാതിരിക്കാന്‍ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. തലസ്ഥാനത്ത് കോവളം, ശംഖുംമുഖം, വേളി, വര്‍ക്കല, മ്യൂസിയം, കനകക്കുന്ന് തുടങ്ങിയ വിനോദകേന്ദ്രങ്ങളില്‍ വൈകിട്ടോടെ തന്നെ കുടുംബസമേതം പുതുവര്‍ഷം ആഘോഷിക്കാന്‍ നിരവധിപേര്‍ തിങ്ങിനിറഞ്ഞിരുന്നു.

ഇവരെ വരവേല്‍ക്കാന്‍ സര്‍ക്കാരും സ്വകാര്യസ്ഥാപനങ്ങളും കലാവിരുന്നുകളടക്കം നിരവധി പരിപാടികള്‍ സജ്ജമാക്കിയിരുന്നു. ഹോട്ടലുകളിലെ ഡി.ജെ പാര്‍ട്ടികളില്‍ മലയാളികള്‍ക്ക് പുറമേ ഉത്തരേന്ത്യക്കാരും വിദേശികളും അരങ്ങുതകര്‍ത്തു. രാത്രി 11.55 ന് ആരംഭിച്ച വര്‍ണാഭമായ വെടിക്കെട്ടോടെ ആഘോഷങ്ങള്‍ അവസാനിച്ചു.

കോവളത്തും വര്‍ണാഭമായ പുതുവത്സരാഘോഷം നടന്നു. ദേവാലയങ്ങളില്‍ പുതുവര്‍ഷത്തെ വരവേറ്റ് രാത്രി 11ഓടെ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.

പുതുവര്‍ഷാഘോഷം പ്രമാണിച്ച്‌ നഗരത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. വാഹനപരിശോധനകളും നടന്നു. ആയിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.