കടയിൽ സാധനങ്ങൾ വാങ്ങാൻ സൈക്കിളിൽ പോയ ബാലനെ തെരുവ് നായ്ക്കൾ ഓടിച്ചു: വീണു പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ബാലൻ : പരിക്കേറ്റത് പത്താം ക്ലാസ് വിദ്യാർത്ഥി അദ്നാൻ
വാടാനപ്പള്ളി: തെരുവുനായ്ക്കള്‍ ഓടിച്ചതിനെത്തുടർന്ന് സൈക്കിളില്‍നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്.
വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഫ്രണ്ട്സ് റോഡിനു സമീപം അമ്പലത്തുവീട്ടില്‍ സഗീറിന്റെ മകൻ മുഹമ്മദ് അദ്നാനാണ്(16) പരിക്കേറ്റത്. ഏങ്ങണ്ടിയൂർ് സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.
ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അദ്നാനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാവിലെ ആറേമുക്കാലോടെ ഫ്രണ്ട്സ് റോഡിലായിരുന്നു സംഭവം. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാൻ സൈക്കിളില്‍ കടയിൽ പോകുന്നതിനിടെ നായ്ക്കള്‍ സൈക്കിളിനു പിന്നാലെ പാഞ്ഞുചെല്ലുകയായിരുന്നു.
ഇതിനിടെയാണ് സൈക്കിളില്‍നിന്ന് വീണത്. അദ്നാൻ വീണതോടെ നായ്ക്കള്‍ തിരിച്ചുപോയി. വയറ്റുവേദനകൊണ്ട് പുളഞ്ഞ കുട്ടിയെ സമീപവാസികളും വീട്ടുകാരും ചേർന്നാണ്
ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് പരിസരവാസികള്‍ പറഞ്ഞു. നടന്നുപോകുന്നവരെ നായ്ക്കള്‍ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണ്.