video
play-sharp-fill
അഞ്ഞൂറോളം മോഷണക്കേസുകളിൽ പ്രതിയായ പെരുങ്കള്ളൻ ബാലമുരുകനെ മറയൂർ പൊലീസ് പിടികൂടി; മറയൂരിൽ മോഷണം നടത്തിയ ശേഷം മുങ്ങിയ ബാലമുരുകനെ തമിഴ്നാട്ടിലെ രാമനദി അണക്കെട്ടിനടുത്തുള്ള വനത്തിൽ നിന്നും അതി സാഹസികമായി പിടികൂടിയത് മറയൂർ എസ്എച്ച്ഒ ടി ആർ ജിജുവും സംഘവും

സ്വന്തം ലേഖകൻ

ഇടുക്കി: അഞ്ഞൂറോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി മറയൂർ പൊലീസിന്റെ പിടിയിൽ. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് പിടിയിലായത്.

മറയൂരിൽ മോഷണം നടത്തിയ ശേഷം ബാലമുരുകൻ തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തെങ്കാശി ജില്ലയിൽ കടയം ഭാഗത്ത് രാമനാദി അണക്കെട്ടിന് സമീപമുള്ള വനത്തിൽ നിന്നുമാണ് അതിസാഹസികമായാണ് മറയൂർ പോലീസ് സംഘം ബാലമുരുകനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുള്ളതും ഇല്ലാത്തതുമായ വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ച ശേഷം അകത്ത് കയറി മോഷണം നടത്തുകയാണ് ഇയാളുടെ രീതി.ആൾ താമസമുള്ള വീടാണെങ്കിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാലയും വളയും കവർന്നെടുക്കുന്നതും ബാലമുരുകന്റെ പ്രത്യേകതയാണ്.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ ഒരു കൊലപാതക കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്എച്ച്ഒ ടി ആർ ജിജു പറഞ്ഞു.

എസ് ഐ അശോക് കുമാർ, എസ് സി പി ഒ സന്തോഷ്, സി പി ഒമാരായ സാജുസൺ, വിനോദ്, ജോബി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.