മുറുക്കാൻകടയിലെത്തി വയോധികയുടെ മാല പൊട്ടിച്ചെടുത്ത് മുങ്ങിയ സംഭവം: രണ്ടു പ്രതികൾ കൂടി പിടിയിൽ; പ്രതികൾ പുലിയന്നൂർ കൊല്ലം സ്വദേശികൾ
തേർഡ് ഐ ബ്യൂറോ
പാലാ: പാലായിൽ കടയ്ക്കുള്ളിൽ കയറി വയോധികയുടെ മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപെട്ട രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ. പാലാ വള്ളിച്ചിറയിൽ മുറുക്കാൻ കടയിലെത്തി വയോധികയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപെട്ട രണ്ടു പ്രതികളെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ കുന്നുംപുറം ഭാഗം കിഴക്കലേൽ മേലേതിൽ ചിറ്റഴികത്തു എ.എസ് അബു (21). പാലാ പുലിയന്നൂർ പടിഞ്ഞാറേക്കര പനയ്ക്കച്ചാലിൽ ജെറിൻ പി.ടോം (21) എന്നിവരെയാണ് പാലാ ഡിവൈ.എസ്.പി പ്രഭുല്ല ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വള്ളീച്ചിറ മണലേൽപ്പാലം ഭാഗത്തു് മുറുക്കാൻ കടയിൽ ബൈക്കിൽ എത്തി സിഗരറ്റ് ആവശ്യപ്പെട്ട ശേഷം സിഗരറ്റ് നൽകുന്നതിനിടെ ഇവരുടെ മാലയുമായി പ്രതികൾ കടക്കുകയായിരുന്നു. ഇവർ സ്ത്രീയുടെ കഴുത്തിൽക്കിടന്നിരുന്ന സ്വർണമാലയും താലിയും അടക്കം മോഷ്ടിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
17.900 ഗ്രാം തൂക്കം വരുന്ന സ്വർണ്ണത്തിന് എൺപതിനായിരത്തോളം രൂപ വിലയുണ്ടായിരുന്നു. പാലാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതോടെയാണ് സംഘത്തിലെ പ്രതികളെ പിടികൂടിയത്. പാലാ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. സുനിൽ തോമസ്, എസ് ഐ ജോർജ് കെ എസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ മാത്യൂ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ ജയകുമാർ, അരുൺചന്ദ് എന്നിവരുടേ നേതൃത്വത്തിലാണു് പ്രതികളെ അറസ്റ്റ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.