വെള്ളൂർ ഫെഡറല്‍ ബാങ്കിനു സമീപം മണികണ്ഠ ഹോട്ടലിലും വീട്ടിലും മോഷണം ; പണം കവർന്ന് മുങ്ങിയ പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്
സ്വന്തം ലേഖകൻ
വെള്ളൂർ: വെള്ളൂരില്‍ വീട്ടിലും ഹോട്ടലിലും മോഷണം. വീട്ടില്‍ നിന്ന് 24,900 രൂപയും ഹോട്ടലില്‍ നിന്നു 5,000 രൂപയോളവുമാണ് കവർന്നത്.
വെള്ളൂർ ഫെഡറല്‍ ബാങ്കിനു സമീപത്തെ മണികണ്ഠ ഹോട്ടലിലും ബാങ്കിനു പുറകു വശത്തുള്ള കിഴക്കേപറമ്പ് ഗോപാലകൃഷ്ണന്‍റെ വീട്ടിലുമാണ് ഇന്നലെ പുലർച്ചെ 4.30 ഓടെ മോഷണം നടന്നത്. ഹോട്ടലിന്‍റെ വാതില്‍ കുത്തി തുറന്നാണ് പണം അപഹരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി വീടിനു പുറത്തിറങ്ങിയ ഗൃഹനാഥൻ വാതില്‍ അടക്കാൻ മറന്നുപോയി. ഇത് മനസിലാക്കിയ മോഷ്ടാവ് വീടിന്‍റെ അകത്തു കടന്ന് പൂട്ടാതിരുന്ന അലമാരയില്‍ നിന്നു പണം കവരുകയായിരുന്നു. സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വെള്ളൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0