play-sharp-fill
ചങ്ങനാശേരിയിൽ മോഷണം: പ്രതിയുടെ ചിത്രങ്ങൾ സി.സിടിവിയിൽ പതിഞ്ഞു; തുടർ മോഷണങ്ങളിൽ ഞെട്ടിവിറച്ച് നാട്

ചങ്ങനാശേരിയിൽ മോഷണം: പ്രതിയുടെ ചിത്രങ്ങൾ സി.സിടിവിയിൽ പതിഞ്ഞു; തുടർ മോഷണങ്ങളിൽ ഞെട്ടിവിറച്ച് നാട്

സ്വന്തം ലേഖകൻ

ചിങ്ങവനം: ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ വിളയാട്ടം. ചങ്ങനാശേരിയിൽ ഒരാഴ്ചയ്ക്കിടെ പലയിടങ്ങളിലും മോഷണവും, മോഷണ ശ്രമവും നടന്നു. ഏറ്റവും ഒടുവിൽ ഞായറാഴ്ച ചങ്ങനാശേരി കവലയ്ക്കു സമീപം രണ്ട് കടകളിലാണ് മോഷ്ടാവ് കയറിയത്. ഇത്തരത്തിൽ മോഷ്ടാവ് കയറിയ ശേഷം സാധനങ്ങൾ കവരുകയും ചെയ്തു. ചങ്ങനാശേരി അമ്പബാ ആശുപത്രിയ്ക്ക് സമീപം, മൂപ്പറുവീട് ബിൽഡിംഗിലാണ് മോഷണം നടന്നത്. എസ്.ബി മൊബൈൽ ഷോപ്പിലും, സമീപത്തെ തയ്യൽക്കടയിലുമാണ് മോഷ്ടാവ് കയറിയത്. മൊബൈൽ കടയിൽ നിന്നും, പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചിട്ടുണ്ട്.


തയ്യൽക്കടയിൽ നിന്നും തുണിയും, മേശ വിലിപ്പിൽ സൂക്ഷിച്ചിരുന്ന പണവുമാണ് കവർന്നത്. കടയുടെ പൂട്ട് തകത്ത് മോഷ്ടാവ് അകത്തു കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കടയുടമകൾ പൊലീസിനു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർ നടപടികൾക്കായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ, സി.ഐ കെ.പി വിനോദ്, എസ്.ഐ എം.ജെ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group