video
play-sharp-fill
മോഷണക്കേസില്‍ സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; കടത്തിയത് 4.9 ലക്ഷം രൂപ വിലമതിക്കുന്ന സ്ട്രോബറി ഉത്പന്നങ്ങള്‍

മോഷണക്കേസില്‍ സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; കടത്തിയത് 4.9 ലക്ഷം രൂപ വിലമതിക്കുന്ന സ്ട്രോബറി ഉത്പന്നങ്ങള്‍

സ്വന്തം ലേഖകൻ
മൂന്നാര്‍: മോഷണക്കേസില്‍ സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി.

ഹോര്‍ട്ടികോര്‍പ്പിന്റെ ഗോഡൗണില്‍നിന്ന് 4.9 ലക്ഷം രൂപ വിലമതിക്കുന്ന സ്ട്രോബറി ഉത്പന്നങ്ങള്‍ കടത്തികൊണ്ടുപോയി വിറ്റെന്ന കേസിലാണ് അറസ്റ്റ്. താത്കാലിക ജീവനക്കാരായ രണ്ടുപേര്‍ ഒളിവില്‍.

മൂന്നാര്‍ സൈലന്റ്വാലി റോഡില്‍ ഐ.ബി. കോട്ടേജിന് സമീപം 20 മുറി ലയത്തില്‍ എം. മുരുക (52)നെയാണ് അറസ്റ്റ് ചെയ്തത്. ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണിലെ താത്കാലിക ജീവനക്കാരനായ മുരുകൻ സി.പി.ഐ. മൂന്നാര്‍ ഇക്കാനഗര്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് ഏഴുവരെ ഇയാള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സൈലന്റ്വാലി റോഡിലെ ഗോഡൗണില്‍നിന്ന് സ്ട്രോബറി പ്രിസര്‍വ്വ് ഉള്‍പ്പെടെയുള്ളവ കടത്തികൊണ്ടുപോയി വില്‍ക്കുകയായിരുന്നു.

ഹോര്‍ട്ടികോര്‍പ്പ് മാനേജരാണ് പരാതിപ്പെട്ടത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.