play-sharp-fill
എരുമേലിയിൽ മെയിൻ സ്വിച്ച്‌ ഓഫാക്കി വീടിനുള്ളില്‍ കടക്കാൻ ശ്രമിച്ച കള്ളന് പണി പാളി.. വീട്ടുകാർ ഉണർന്നതോടെ കള്ളൻ മുങ്ങി; ഓടി രക്ഷപ്പെട്ട കള്ളനെ പിടികൂടാൻ സിസി ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം

എരുമേലിയിൽ മെയിൻ സ്വിച്ച്‌ ഓഫാക്കി വീടിനുള്ളില്‍ കടക്കാൻ ശ്രമിച്ച കള്ളന് പണി പാളി.. വീട്ടുകാർ ഉണർന്നതോടെ കള്ളൻ മുങ്ങി; ഓടി രക്ഷപ്പെട്ട കള്ളനെ പിടികൂടാൻ സിസി ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം

എരുമേലി: അർധരാത്രിയില്‍ മെയിൻ സ്വിച്ച്‌ ഓഫാക്കി വീടിനുള്ളില്‍ കടക്കാൻ ശ്രമിച്ച കള്ളൻ പരാജയപ്പെട്ടു. എരുമേലി ശ്രീപാദം ശ്രീകുമാറിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം.

വൈദ്യുതി ബന്ധം ഓഫാക്കാൻ നടത്തിയ ശ്രമം അറിഞ്ഞ് വീട്ടുകാർ ഉണർന്ന് പുറത്തുവന്നതോടെ കള്ളൻ രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെട്ട കള്ളനെ പിടികൂടാനായില്ല.

മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ വീട്ടിലും പരിസരത്തുമുള്ള സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം പോലീസില്‍ അറിയിച്ചതിനെത്തുടർന്ന് ദൃശ്യങ്ങളില്‍നിന്ന് കള്ളനെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു.