കായംകുളത്ത് ഗുരു മന്ദിരത്തിന്‍റെ ഗ്ലാസ് അടിച്ച് തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ചു ; അന്വേഷണം ആരംഭിച്ച പോലീസ്
കായംകുളം : ആലപ്പുഴയില്‍ ഗുരുമന്ദിരത്തിന്‍റെ ചില്ല് തകർത്ത് മോഷണം. എസ്‌എൻഡിപി യോഗം കായംകുളം യൂണിയനിലെ കാപ്പില്‍ കഴിക്ക് 1657-ാം നമ്ബർ ശാഖായോഗം വക ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷ്ടാക്കള്‍ കാണിക്കവഞ്ചി അപഹരിച്ചു.
ഇന്നലെ രാത്രി പത്തേകാല്‍ മണിയോടെയാണ് സംഭവം. മൂന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മൂന്ന് പേർ ഗുരുമന്ദിരത്തിന് സമീപത്തേക്ക് വരുന്നതും, പൂട്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതികള്‍ ഗുരു മന്ദിരത്തിന്‍റെ ഗ്ലാസ് അടിച്ച് തകർത്ത് കാണിക്കവഞ്ചി അപഹരിച്ചത്. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Third Eye News Live
0