
ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരളം നിർദേശിച്ച പ്രതിനിധിയെ മാറ്റി പകരം യുപിക്കാരനെ ഇരുത്തി കേന്ദ്രസർക്കാർ.
പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയില്‍ രൂപീകരിച്ച സമിതിയില്‍ നിന്നാണ് കേരളം നിർദേശിച്ച വിദഗ്ധൻ ടി കെ ശിവരാജനെ കേന്ദ്രം ഏകപക്ഷീയമായി മാറ്റിയത്. പകരം നിയമിച്ചിരിക്കുന്നത് യുപി സ്വദേശിയായ എംഎല് ശർമയെയാണ്.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ചതാണ് സമഗ്ര സുരക്ഷ പരിശോധന സമിതി. അതില്‍ കേരളം നിർദേശിച്ചിരുന്ന ടികെ ശിവരാജൻ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് കേന്ദ്രം നല്കുന്ന വിശദീകരണം. എന്നാല്‍ ശിവരാജനെ മാറ്റിയത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാനസർക്കാർ വൃത്തങ്ങള്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര ജലകമ്മീഷൻ മുൻ ചീഫ് എഞ്ചിനീയറാണ് ടി കെ ശിവരാജൻ. ഐഐടി റൂർക്കേയിലെ പ്രൊഫസറാണ് എം എല്‍ ശർമ. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ മുൻ സിഎംഡി ബല്‍രാജ് ജോഷിയാണ് സമിതി ചെയർമാൻ. ഈ മാസം 16നാണ് നിയമനം സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്.
[







