Spread the love

തിരുവനന്തപുരം : ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സൊമാറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ്. ‘ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്‌. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഈ പരിപാടി നിർത്തണം. ഇത് തുടർന്നാൽ ഞങ്ങൾ പിടിക്കും. കർശന നടപടി സ്വീകരിക്കും’ എന്നാണ് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകിയത്. കൂടാതെ ഓപ്പറേഷൻ തൂഫാൻ കേസുകളിൽ ഒരു ശുപാർശയും കേൾക്കാൻ പാടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ആംബുലൻസുകൾ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്‌. ആംബുലൻസുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നു. നല്ല കാര്യമാണ്. ജനങ്ങൾ ഒന്നടങ്കം തൂഫാൻ വാരിയേഴ്സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

video
play-sharp-fill

അതേസമയം ബജറ്റിൽ ആലപ്പുഴയ്ക്ക് ശ്രദ്ധേയസ്ഥാനമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വളർച്ചക്കുള്ള പ്രഖ്യാപനങ്ങളുണ്ടായി. കയർ മേഖലക്ക് 157 കോടി രൂപ വകയിരുത്തി. കൂടുതൽ വേണമെന്നുണ്ടായിരുന്നു. കയർ മേഖലയിൽ വളരെയേറെ പരിഷ്കരണം വേണം. പ്രതിസന്ധി പരിഹരിക്കാൻ പ്രായോഗിക സമീപനമുണ്ടാകും. കയർ മേഖലയിൽ പുതിയ നിയമനങ്ങൾ ഇനിയില്ല. പരസ്യം നൽകുന്നതും വേണ്ടെന്ന് നിർദേശം നൽകി. ദിവസവേതനക്കാരെയും തത്കാലം നിയമിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.