
ചങ്ങനാശേരി: സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് രാത്രിയിൽ പിക്അപ് വാൻ നിർത്താതെ പോയി.
ചങ്ങനാശേരി – ആലപ്പുഴ റോഡ് ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ ചങ്ങനാശേരി സ്വദേശികളായ അഖിൽ (26), അർജുൻ (30) എന്നിവർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചങ്ങനാശേരി – ആലപ്പുഴ റോഡിൽ പൂവം ഭാഗത്ത് പോയി തിരികെ വരികയായിരുന്നു അഖിൽ . സുഹൃത്ത് അർജുൻ ഒപ്പമുണ്ടായിരുന്നു. കൊണ്ടൂർ ബാറിന് സമീപം എത്തിയപ്പോൾ പിന്നാലെ വന്ന പിക് അപ് വാൻ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു തെറിപ്പിച്ച് കടന്നുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിക്കപ് വേഗത കുറയ്ക്കുക പോലും ചെയ്യാതെ ഓടിച്ചു പോവുകയായിരുന്നു.. പരിക്കേറ്റ് വഴിയിൽ കിടന്നവരെ ആരും ആശുപത്രിയിൽ എത്തിക്കാൻ പോലും അവർ തയാറായില്ല.
പരിക്കേറ്റു കിടന്നവർ തന്നെ വിളിച്ചു പറഞ്ഞ് സുഹൃത്തുക്കൾ എത്തി ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്സ്റേ പരിശോധനയിൽ അഖിലിന്റെ കാൽ ഒടിഞ്ഞതായി കണ്ടെത്തി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറുകയായിരുന്നു.
ചങ്ങനാശേരി പോലീസിൽ പരാതി നൽകിയെങ്കിലും
സംഭവത്തിൽ
പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇടിച്ച പിക് അപ് വാനിനെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടുമോ എന്നറിയാനുള്ള അന്വേഷണം പോലും പോലീസ് ആരംഭിച്ചിട്ടില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടിയ പരിക്കേറ്റവരുടെ ബന്ധുക്കളോട് നിങ്ങൾ പോയി സി സി ടി വി ദൃശ്യങ്ങൾ കൊണ്ടുവരാനാണ് പോലീസ് നിർദേശിച്ചത്.







