video
play-sharp-fill
ജുമാമസ്ജിദിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ സേലത്തു നിന്ന് പിടികൂടി

ജുമാമസ്ജിദിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ സേലത്തു നിന്ന് പിടികൂടി

 

അമ്പലപ്പുഴ: പുന്നപ്ര സലഫി ജുമാമസ്ജിദിൽ മോഷണം നടത്തിയ  പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തു നിന്നു പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അബ്ദുൽ ഹാദി (25) യെയാണ് ഇൻസ്പെക്ടർ ടി എൽ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

 

പുന്നപ്ര കളിത്തട്ടിനു പടിഞ്ഞാറുള്ള ജമാഅത്തിൽ കാണിക്കവഞ്ചിയിലെ 7000 രൂപ കവർച്ച ചെയ്തെന്നാണ്  കേസ്. ബുധനാഴ്ചയാണ് പ്രതി പിടിയിലായത്.

 

ആലപ്പുഴ സൗത്ത്, പട്ടണക്കാട്, തമിഴ്‌നാട്ടിലെ സേലം പോലീസ് സ്റ്റേഷനുകളിലായി ഏഴിലധികം മോഷണക്കേസുകളിൽ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group