play-sharp-fill
ജോലിക്ക് നിന്ന വീട്ടിലെ ഒന്നരവയസുള്ള കുഞ്ഞിൻ്റെ അരഞ്ഞാണം വരെ അടിച്ചുമാറ്റി കാമുകനൊപ്പം കറക്കം; യുവതിയും യുവാവും പൊലീസ് പിടിയിൽ

ജോലിക്ക് നിന്ന വീട്ടിലെ ഒന്നരവയസുള്ള കുഞ്ഞിൻ്റെ അരഞ്ഞാണം വരെ അടിച്ചുമാറ്റി കാമുകനൊപ്പം കറക്കം; യുവതിയും യുവാവും പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.


വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി മന്‍സിലില്‍ തസ്മി (24), സുഹൃത്ത് മാങ്ങോട് പുതുശ്ശേരി ആര്യന്‍കുന്ന് അജ്മല്‍ മന്‍സിലില്‍ അല്‍ഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണം സ്വര്‍ണക്കടയില്‍ നിന്നു കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകാര്യത്ത് തസ്മി ജോലിക്ക് നിന്ന പാങ്ങപ്പാറ സംഗീത നഗര്‍ എസ്.എന്‍.ആര്‍.എ.-2 അശ്വതി ഹൗസില്‍ ഭുവനചന്ദ്രന്‍ നായരുടെ വീട്ടില്‍ നിന്നു വെള്ളിയാഴ്ച വൈകീട്ടാണ് മോഷണം നടന്നത്.

ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും ഉള്‍പ്പെടെ ഒന്‍പത് ഗ്രാം സ്വര്‍ണം മോഷ്ടിച്ചശേഷം ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു.

അവിടെത്തി സുഹൃത്ത് അല്‍ഫാസുമായി കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.