കോട്ടയം കുറവിലങ്ങാട് കുര്യനാട് ഭാഗത്ത് അടച്ചിട്ടിരുന്ന വീട് തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു; അടുത്തുള്ള വ്യാപാര സ്ഥാപനത്തിൽ നിന്നും 3600 രൂപയും മോഷ്ടിച്ചു; പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ
കോട്ടയം: കുറവിലങ്ങാട് കുര്യനാട് ഭാഗത്ത് അടച്ചിട്ടിരുന്ന വീട് തുറന്നും, വ്യാപാര സ്ഥാപനത്തിലും മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ.
കോതമംഗലം കോട്ടപ്പടി സ്വദേശി പരുത്തോലിൽ വീട്ടിൽ രാജനെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
കുറവിലങ്ങാട് കോഴാ കൃഷി ഫാമിലെ കൃഷി അസ്സിസ്റ്റന്റായ റീജാമോളുടെ പൂട്ടിയിട്ടിരുന്ന ഔദ്യോഗിക ക്വാർട്ടേഴ്സ് തുറന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണ്ണാഭരണങ്ങളും സ്ഥലത്ത് നിന്നും ഉദ്ദേശം ഒരു കിലോമീറ്റർ മാറി കുര്യനാട് പുത്തൻപുരയ്ക്കൽ എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 3600 രൂപ മോഷ്ടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. കുര്യനാട്ടുള്ള വ്യാപാര സ്ഥപനത്തിൽ നടത്തിയ പരിശോധനയിൽ മോഷ്ടാവിന്റെ സസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
സസിടിവി ദൃശ്യങ്ങളിൽ കണ്ടയാളിന് സമാനമായ ആളെ കുറവിലങ്ങാട് ടൌൺ പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് നിൽക്കുന്നതായി മോഷണം നടന്ന സ്ഥാപന ഉടമ കണ്ടതിനെ തുടർന്ന് കുറവിലങ്ങാട് പോലീസിനെ അറിയിക്കുകയും പോലീസ് എത്തി ആളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തതിൽ പ്രതി മോഷണവിവരം വെളിപ്പെടുത്തിയത്.
വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷണം ചെയ്ത 3600/ രൂപ പ്രതിയുടെ മാറ്റി വച്ചിരുന്ന സ്കൂട്ടറിൽ നിന്നും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കുര്യനാട് ഭാഗത്ത് കാട് പിടിച്ചുകിടക്കുന്ന പുരയിടത്തിൽ ഒളിപ്പിച്ചിരുന്നതും പോലീസ് കണ്ടെടുത്തു .
വൈക്കം ഡി വൈ എസ് പി എ ജെ തോമസിന്റെ നിർദ്ദേശാനുരണം കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ് ഐ മാരായ മാത്യു കെ. എം, മനോജ് കുമാർ, എ എസ് ഐ മാരായ അജി ആർ, സാജുലാൽ, സിനോയിമോൻ, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ പി സി, രാജീവ് പി ആർ , അരുൺ എം എസ്, റോയി സിജു, ഷുക്കൂർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി മുൻപ് ആലുവ, കോതമംഗലം, കുറുപ്പംപടി, ഊന്നുകല്ല്, കാലടി, പെരുമ്പാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.