തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോ​ഗ്യമന്ത്രിക്ക് കത്തുമായി ഫെഫ്ക; തിയേറ്ററുകൾ അടച്ചുപൂട്ടുന്ന സമീപനം കേരളത്തിൽ മാത്രമെന്നും ആരോപണം

തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോ​ഗ്യമന്ത്രിക്ക് കത്തുമായി ഫെഫ്ക; തിയേറ്ററുകൾ അടച്ചുപൂട്ടുന്ന സമീപനം കേരളത്തിൽ മാത്രമെന്നും ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ
ഭാ​ഗമായി സി ​കാറ്റ​ഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോ​ഗ്യമന്ത്രിക്ക് കത്തുമായി ഫെഫ്ക.

ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന
വിദ​ഗ്ധസമിതി കണ്ടെത്തലിന്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്ന് കത്തിൽ ചോദിക്കുന്നു. ഈ പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം സിനിമാ തിയറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീർക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പത് ശതമാനം സീറ്റുകൾ സിറ്റുകൾ മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷകർക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

എല്ലാവരും മാസ്കുകൾ ധരിച്ചാണ് തിയറ്ററിനുള്ളിൽ സിനിമ കാണുന്നത്. മുഖങ്ങൾ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല.

ഒരാളും മറ്റൊരാളും തമ്മിൽ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും, ബാറുകളിൽ നിന്നും, സ്പാ, സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തിൽ വിവരിക്കുന്നു.

ആരോഗ്യ മന്ത്രിക്ക് അയച്ച കത്ത് :

മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവർത്തിക്കരുത് എന്ന് പറയാനല്ല. അവയ്ക്കൊപ്പം, തിയേറ്ററുകളും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. അവർക്കെല്ലാം ബാധകമായത് ഞങ്ങൾക്കും ബാധകം; അതാണ് യുക്തിസഹമെന്നും കത്തിൽ പറയുന്നു.