play-sharp-fill
സര്‍ക്കാര്‍ പരസ്യം കേരളത്തിന് പുറത്ത് 100 തിയറ്ററുകളില്‍  പ്രദർശിപ്പിക്കും; ഇതിനായി 18 ലക്ഷം രൂപ അനുവദിച്ചു

സര്‍ക്കാര്‍ പരസ്യം കേരളത്തിന് പുറത്ത് 100 തിയറ്ററുകളില്‍ പ്രദർശിപ്പിക്കും; ഇതിനായി 18 ലക്ഷം രൂപ അനുവദിച്ചു

സർക്കാർ പരസ്യം കേരളത്തിന് പുറത്തും പ്രദർശിപ്പിക്കും. ഡല്‍ഹി, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദർശിപ്പിക്കുക.
ഇതിനായി 18,19,843 രൂപ അനുവദിച്ച്‌ ഉത്തരവിറങ്ങി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്.
സംസ്ഥാത്തിന്റെ സവിശേഷമായ നേട്ടങ്ങള്‍ ക്ഷേമപ്രവർത്തനങ്ങളിലെ മാതൃകളെല്ലാം ഉള്‍പ്പെടുത്തി 90 സെക്കന്റ് ദൈർഘ്യമുള്ള പരസ്യചിത്രമാണ് പ്രദർശിപ്പിക്കുക.
ക്യൂബ്, യു.എഫ്.ഒ ഏജൻസികള്‍ വഴിയായിരിക്കും പ്രദർശനം.