പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിയെ തുടർന്ന് വാഷിംഗ് മെഷീനും വസ്ത്രങ്ങളും ചിതറിപ്പോയി; അപകടം ഒഴിവായത് തലനാരിഴക്ക്
സ്വന്തം ലേഖകൻ
കോഴിക്കോട്: പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം നടന്നത്. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് വാഷിംഗ് മെഷീനും വസ്ത്രങ്ങളും ചിതറിപ്പോയി.
അപകട സമയത്ത് വാഷിംഗ് മെഷീന് സമീപം ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. നാല് വർഷമാണ് വാഷിംഗ് മെഷീന്റെ പഴക്കം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഷിംഗ് മെഷീനിന്റെ വയർ എലി കരണ്ട് ഷോർട്ട് സർക്യൂട്ട് ഉണ്ടായാതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊട്ടിത്തെറിയിൽ വാഷിംഗ് മെഷീനിന്റെ വയറുകളും പൈപ്പുകളും നശിച്ചു.
Third Eye News Live
0