വൈക്കത്ത് ആളില്ലാത്ത വീട്ടിൽ കയറി പണം മോഷ്ടിച്ചു: വീട്ടുകാരനിൽ നിന്ന് വിവരമറിഞ്ഞ നാട്ടുകാർ ബൈക്കിൽ പാഞ്ഞ കള്ളന്റെ ദൃശ്യം പകർത്തി വാർട്സ് ആപ്പ് ഗ്രൂപ്പിലിട്ടു : ഒടുവിൽ നാട്ടുകാർക്കു മുന്നിൽ വന്നുപെട്ട കള്ളൻ അകത്തായി
വൈക്കം : നാട്ടുകാർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയതോടെ മണിക്കുറുകൾക്കുള്ളിൽ മോഷ്ടാവ് അകത്തായി. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിലെ താക്കോൽ കണ്ടെടുത്ത് അകത്തുകയറി അലമാരയിൽ നിന്നു പണം കവർന്ന പ്രതിയെയാണ് പോലീസിനെ വെല്ലുന്ന മികവിൽ വാർട്സ് ആപ്പ് ഗ്രൂപ്പുകളുടെ ഇടപെടലിൽ പിടികൂടിയത്.
വൈക്കത്താണ് സംഭവം. വൈക്കം അയ്യർകുളങ്ങര വൈക്കം മഹാദേവ കോജിനു സമീപം താമസിക്കുന്ന മണ്ഡാശേരി മത്തായിയുടെ വീട്ടിൽ നിന്നാണ് ഇന്നലെ ഉച്ചയോടെ 8000 രൂപയോളം കവർന്നത്.
ഗൃഹനാഥൻ പശുവിന് വെള്ളം കൊടുക്കാൻ സമീപ പറമ്പിൽ പോയ നേരമാണ് വീട്ടിൽ മുമ്പ് കേബിൾ ടി വി യുടെ തകരാർ പരിഹരിക്കാൻ വന്ന യുവാവ് വീട്ടിൽ കയറി പണാപഹരണം നടത്തിയത്. ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് പണം കൈക്കലാക്കി പുറത്തുകടക്കുന്നതിനിടയിൽ ഗൃഹനാഥൻ വീട്ടിലേയ്ക്കു വന്നു. സംശയം തോന്നി ഗൃഹനാഥൻ ഇയാളെ തടഞ്ഞു നിർത്തിയപ്പോൾ ബാത്ത്റൂമിൽ പോകാനായി വീട്ടിൽ കയറിയതാണെന്ന് ഇയാൾ പറഞ്ഞു. ആളില്ലാത്ത വീട്ടിൽ എന്തിനാണ് കയറിയതെന്ന് ചോദിച്ചപ്പോൾ ഗൃഹനാഥനെ ചെടിച്ചട്ടികൾക്ക് മീതേയ്ക്ക് തള്ളിവീഴ്ത്തിയിട്ട് ഇയാൾ ബൈക്കിൽ കയറി പാഞ്ഞു പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൃഹനാഥൻ അയൽക്കാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ബൈക്കിൽ പാഞ്ഞുവന്ന യുവാവിൻ്റെ ചിത്രം സമീപവാസികൾ പകർത്തി. മോഷണ വിവരം പൊടുന്നനെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ പരന്നതോടെമൊബൈലിൽ ചിത്രം കണ്ട് സംശയം തോന്നിയ പ്രദേശത്തെ യുവാക്കൾ ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞു നിർത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശിയായ യുവാവ് ഏതാനും വർഷങ്ങളായി കുടുംബ സമേതം വൈക്കത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.