video
play-sharp-fill
ഹെല്‍മെറ്റില്ലാതെ യാത്ര ,പൊലീസിനെ കണ്ട് ഭയന്ന് ഓടി ; വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു

ഹെല്‍മെറ്റില്ലാതെ യാത്ര ,പൊലീസിനെ കണ്ട് ഭയന്ന് ഓടി ; വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു

സ്വന്തം ലേഖകൻ

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് ഓടിയ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു. കോഴിക്കോട് കട്ടാങ്ങലിലാണ് സംഭവം. കളന്‍തോട് എംഇഎസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഫദല്‍ ആണ് കിണറ്റില്‍ വീണത്.

ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഫദല്‍. ഇതിനിടെ പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പത് അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. മുക്കം അഗ്‌നിരക്ഷാ സേനയെത്തി ഫദലിനെ രക്ഷപ്പെടുത്തി. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കുകളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group