
സ്വന്തം ലേഖിക
തൃശൂര്‍: ആമ്പല്ലൂരില്‍ കൈകള്‍ കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി.
അളകപ്പനഗര്‍ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ വീട്ടമ്മയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവും മക്കളും ഉള്‍പ്പടെ ആറ് പേരടങ്ങുന്നതാണ് രാധയുടെ കുടുംബം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തിയ മകന് വാതില്‍ തുറന്ന് കൊടുത്തത് രാധയായിരുന്നു. പുലര്‍ച്ചെ രണ്ടുമണി സമയം രാധ മുറിയില്‍ ഉണ്ടായിരുന്നതായി ഭര്‍ത്താവും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം എന്താണെന്ന് സംഭവിച്ചതെന്നതില്‍ ദുരൂഹത തുടരുകയാണ്.
അതേസമയം, രാധയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ പരിക്കുകളോ മര്‍ദ്ദനമേറ്റത്തിന്റെ പാടുകളോയില്ല. സ്വയം കൈകള്‍ കെട്ടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നും പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.







