play-sharp-fill
2018 പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനത്തിനിടെ ശ്രദ്ധ നേടിയ ജൈസൽ അറസ്റ്റിൽ : കാറില്‍ ഇരുന്ന പുരുഷന്റെയും സ്ത്രീയുടെയും  ഫോട്ടോ മോര്‍ഫ് ചെയ്ത്  പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്

2018 പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനത്തിനിടെ ശ്രദ്ധ നേടിയ ജൈസൽ അറസ്റ്റിൽ : കാറില്‍ ഇരുന്ന പുരുഷന്റെയും സ്ത്രീയുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്

സ്വന്തം ലേഖകൻ
മലപ്പുറം: താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും ഒപ്പമുണ്ടായ വനിതയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ 2018 പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനത്തിനിടെ ശ്രദ്ധ നേടിയ പരപ്പനങ്ങാടി ബീച്ച്‌ സ്വദേശി ജൈസലിനെ അറസ്റ്റ് ചെയ്തു.

2021 ഏപ്രില്‍ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.


താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈയില്‍ പണമില്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയതാണ് യുവതിയെയും യുവാവിനെയും പോകാന്‍ അനുവദിച്ചത്. തുടര്‍ന്നു ഇവര്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കി. പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ ബുധനാഴ്ച താനൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ജൈസല്‍ പിടിയിലായത്. കേസില്‍ ജൈസല്‍ അടക്കം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

2018ല്‍ മലപ്പുറത്തെ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ജൈസല്‍ വാര്‍‍ത്ത പ്രധാന്യം നേടിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ രക്ഷപെടുത്താന്‍ ഫൈബര്‍ വള്ളത്തില്‍ എത്തിയതായിരുന്നു ജൈസലും ഒരു സ്ത്രീ വള്ളത്തില്‍ കയറുന്നതിനിടെ വെള്ളത്തിലേക്ക് വീണു.

ഇതോടെ പ്രായമായ രണ്ടു സ്ത്രീകള്‍ വള്ളത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഇതോടെയാണ് ജെയ്സല്‍ കമിഴ്ന്ന് കിടന്ന് മുതുകില്‍ ചവിട്ടി കയറാന്‍ ആവശ്യപ്പെട്ടത്. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് ജെയ്സലിന് അഭിനന്ദനവുമായി അന്ന് രംഗത്തെത്തിയത്.